കെറ്ററിങ്ങ്: പ്രശസ്ത തിരുവചന ശുശ്രുക്ഷകനും, ആത്മീയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ആരോഗ്യ മേഖലയിലെ സേവനം ത്വജിച്ച ധ്യാന ഗുരുവും, പരിശുദ്ധാത്മ അഭിഷേക വചന പ്രഘോഷങ്ങളിലൂടെ ആയിരങ്ങള്‍ക്ക് ദൈവീക അനുഭവം നല്‍കി വരുന്ന വാഗ്മിയുമായ ഡോ ജോണ് ദാസ് കെറ്ററിങ്ങില്‍ വചന ശുശുക്ഷ നയിക്കുന്നു. ഫെബ്രുവരി 24,25.26 തീയതികളില്‍ സംഘടിപ്പിക്കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിന്നു നേതൃത്വം നല്‍കുന്നത് കെറ്ററിങ്ങിലെ കുര്‍ബ്ബാന കേന്ദ്ര കമ്മിറ്റി ആണ്.
കുടുംബ നവീകരണം, ഓരോ നന്മകള്‍ക്കും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും, കുറവുകള്‍ക്ക് സാന്ത്വനം തേടുന്നതിനും, തിന്മകളുടെ ദുഷ്ട്ട ശക്ത്തികളില്‍ നിന്നും പരിശുദ്ധാത്മ അഭിഷേകത്തിലൂടെ വിടുതല്‍ ലഭിക്കുന്നതിനും, അതിലൂടെ ശാന്തിയും സമാധാനവും അനുഗ്രഹവും പ്രാപിക്കുന്നതിനും ഉതകുന്ന തിരു വചന ശുശ്രുക്ഷകളാണ് ഡോ ജോണ് ദാസ് തന്റെ ത്രിദിന ധ്യാനത്തില്‍ പ്രതിപാദിക്കുക.
ദൈവാനുഭവം നേരില്‍ അനുഭവിക്കുന്നതിനും അവിടുത്തെ പരിപാലനവും അനുഗ്രഹവും കൂടുതല്‍ ആയി നേടുവാനും പ്രാര്‍ത്തന്കള്‍ക്ക് പൂര്‍ണ്ണത കൈവരിക്കുന്നതിനും വിഷമങ്ങളെ എങ്ങനെ സന്തോഷകരമാക്കി മാറ്റുന്നതിന് സാധിക്കാമെന്ന് മനസ്സിലാക്കുവാനും ജോണ് ദാസിന്റെ ശുശുക്ഷ പ്രയോജനം ചെയ്യും.
ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനക്കും. കുമ്പസാരത്തിനും, കൌന്‍സിലിങ്ങിന്നും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിന്റെ പരിപൂര്‍ണ്ണ വിജത്തിന്നായി 14 മുതല്‍ നിത്വേന വൈകുന്നേരം 6 .15 നു പത്തു ദിവസം സെന്റ് എഡ്വാര്‍ഡ് പള്ളിയില്‍ വെച്ച് ജപമാലയോട് കൂടിയ പ്രേത്വേക പ്രാര്‍ത്ഥന നടത്തപ്പെടുന്നതാണ്. ഈ ത്രിദിന വചന ശുശ്രുക്ഷയില്‍ പങ്കു ചേര്‍ന്ന് ഈശ്വരനെ അടുത്തറിയുന്നതിന്നും ദൈവീക കൃപയും, അനുഭവവും, നവീകരണവും, ആശ്വാശവും നേടുന്നതിനായി ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോമി തോമസ് 07737352292
ബിനോയ് കഞ്ഞൂക്കാരന്‍ 07877644760
സോബിന്‍ ജോണ് 07737246150 .
എല്ലാ ദിവസവും രാവിലെ 9 .30 മുതല്‍ വൈകുന്നേരം 4 .30 വരെ ആയിരിക്കും ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. 24, 25 തീയതികളില്‍ സെന്റ് എഡ്വാര്‍ഡ് കാത്തലിക് പള്ളിയില്‍ വെച്ചും (NN157QQ ) അവസാന ദിവസം ( 26 നു ) കെറ്ററിങ്ങ് ജെനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളിലും ( NN168UZ) വെച്ചായിരിക്കും ധ്യാനം നടത്തപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല