സംവിധായകന്‍ ജയരാജ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടിയുള്‍പ്പെടെ മലയാളത്തിലെ ഒട്ടുമിക്ക മുന്‍നിരതാരങ്ങളെയും വച്ച് ജയരാജ് പടമെടുത്തിട്ടുണ്ട്. എന്നാല്‍ ജയരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറക്കാന്‍ പോകുന്നത് ഇതാദ്യമായിട്ടാണ്.
കു്ഞ്ഞാലിമരയ്ക്കാര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് സൂചന. തീര്‍ത്തും ചരിത്രകഥ പറയുന്ന ചിത്രം തന്റെ ഒരു സ്വപ്‌നസാക്ഷാത്കാരമായിരിക്കുമെന്നാണ് ജയരാജ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ജയരാജ് വെളിപ്പെടുത്തിയിട്ടുണ്ട്.
ഗുല്‍മോഹറിന് ശേഷം കുഞ്ഞാലിമരയ്ക്കാര്‍ എടുക്കാനായിരുന്നു ജയരാജിന്റെ പദ്ധതി. എന്നാല്‍ ഇതിനിടെ അന്തരിച്ച നടന്‍ നരേന്ദ്രപ്രസാദിന്റെ സൗപര്‍ണികയെന്ന നാടകം സിനിമയാക്കാനുള്ള പ്രൊജക്ട് വന്നു. എന്നാല്‍ പിന്നീട് ഇതും ഉപേക്ഷിച്ചു. ഇപ്പോള്‍ നായിക എന്ന ചിത്രത്തിന്റെ ജോലികളിലാണ് ജയരാജ്. അതുകഴിഞ്ഞാല്‍ കുഞ്ഞാലിമരയ്ക്കാറുടെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. 20കോടിയെങ്കിലും മുതല്‍മുടക്കുള്ള ചിത്രമായിരിക്കുമിതെന്നാണ് സൂചന.
ഇതിന് മുമ്പ് ജയറാമിനെ നായകനാക്കി കുഞ്ചന്‍ നമ്പ്യാരുടെ കഥ പറയുന്നൊരു ചിത്രം ജയരാജ് ഒരുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു പ്രൊജക്ട് പരിഗണനയിലില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്രപരുഷനായി മോഹന്‍ലാല്‍ എത്തുകയാണെങ്കില്‍ അത് ലാലിന്റെയും ജയരാജിന്റെയും കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി മാറുമെന്നകാര്യത്തില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല