ബെഡ്‌ഫോര്‍ഡ്:പ്രശസ്ത സുവിശേഷ പ്രഖോഷകനും,അങ്കമാലി കാര്‍മല്‍ ധ്യാന കേന്ദ്ര ഡയറെക്ടറുമായ ഫാ :ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ നേതൃത്തില്‍ ജൂണ്‍ 5,6 തീയതികളില്‍ കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ വെച്ച് നടത്ത പ്പെടുന്നു .
രണ്ടു ദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും,കുടുംബ നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്‌ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ ഫാ: സാജു മുല്ലശേരില്‍ അറിയിച്ചു.
ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും,കുമ്പസാരവും, ഗാന ശുശ്രൂഷയും,കൌണ്‌സിലിംഗ് നുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സമയം :ജൂണ്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 വരെയും ,6 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണി വരെയുമാനു ക്രമീകരിചിരിക്കുന്നത്.
ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം : Our Lady Catholic Church,
307,Bedford Road
Kempston,MK42 8QB.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജന്‍ കോശി :0787702743
ജോമോന്‍ തോമസ് : 07956517225
മേഴ്‌സി രാജു :07737250611.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല