1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2015

ജോസ് മാത്യു

സ്കോട്ട് ലാൻഡിലെ, അബർദീൻ സെന്റ്‌ ജോര്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ ആധിതേയത്തിൽ മോറാൻ മോര് ഇഗ്നാത്തിയോസ് സക്കാ 1 സ്റ്റ് നഗറിൽ ( The Mackie Acadamy, Slug Road, Stonehaven, Aberdeen, AB39 3DF ) സെപ്റ്റംബർ 12, 13 ശനി , ഞായര് തീയതികളിൽ നടത്ത പ്പെടുന്ന യാക്കോബായ സുറിയാനി സഭയുടെ യു കെ റീജിയന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോണ്‍ ഫ റണ്‍സിന്റെ പ്രമോ പ്രകാശനം ചെയ്തു. പ്രമോ കാണുവാനായി ഈ https://www.youtube.com/watch?v=2LBbia-Uhgs&feature=youtu.be ലിങ്ക് ക്ലിക്ക് ചെയ്യുക.

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമ മേലദ്ദ്യക്ഷൻ പരിശുദ്ധ പാത്രയർക്കീസ് ബാവയുടെയും, കിഴക്കിന്റെ കാതോലിക്ക ആബൂൻ മോര് ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേയും ആശീർവാദത്തോടുകൂടി സഭയുടെ യു കെ റീജിയണ്‍ സ്ഥാപിതമായതുമുതൽ എല്ലാ വര്ഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈവർഷം യുകെ മേഖലയുടെ പാത്രയർക്കൽ വികാരി അഭി. സഖറിയാസ് മോര് ഫീലക്സീനോസ് മെത്രാപ്പോലീത്തായുടെ ആത്മീയ മേലദ്ധ്യക്ഷതയിൽ നടത്തപ്പെടുന്നു. കോണ്‍ ഫ റണ്‍സിന്റെ സുഗമമായ നടത്തിപ്പിനായി ഇടവക വികാരി റവ. ഫാ ഡോ. ബിജി ചി റി ത്തി ലാട്ട് ജനറൽ കണ്‍ വീന റായി വിവിധ കമ്മറ്റികൾ പ്രവര്ത്തിച്ചു വരുന്നു.

ശനിയാഴ്ച രാവിലെ 9.00 മണിക്ക് ഉത്ഘാടനം ചെയ്യപ്പെടുന്ന കോണ്‍ ഫ റണ്‍സിൽ അഭി. തിരുമനസുകൊണ്ട് വിഷയാവതരണം നടത്തുന്നതും അഭി. ഫാ. ഡോ. തോമസ് ജേക്കബ് (ജര്മ്മനി) യും വെരി . റവ. ഫാ. മാണി രാജനും ചേർന്നു ക്ലാസുക ൾക്ക് നേതൃത്വം വഹിക്കുന്നതുമായിരികും. സഭാംഗങ്ങൾക്ക് പ്രയോജനകരമായ അനേകം പ്രോഗ്രാമുകൾ ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നു..

ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയും തുടര്ന്നു അഭി. തിരുമനസിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുര്ബാനയും സമാപന സമ്മേളനവും നടത്തപ്പെടുന്നു. വിശദ വിവരങ്ങൾ അടങ്ങിയ നോട്ടീസ് ഇതോടൊപ്പം ചേര്ക്കുന്നു.

യു കെ റീജിയണിലെ എല്ലാ വൈദീകരും, ഡീക്കന്മാരും, കൌണ്‍സിൽ അംഗങ്ങളും, ഇടവകഅംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ യുകെയിലുള്ള എല്ലാ സഭാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.