1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സിറിയക് പി ജോര്‍ജ്

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുടുംബ സംഗമം ബ്രക്കന്നിലെ ഫാം ഹൗസായ അബ്‌സല്യൂട്ട് അഡ്വഞ്ചറില്‍ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോട് കൂടി ആരംഭിക്കുന്നതും ജൂലൈ 12ന് ഞായറാഴ്ച്ച ഉച്ചയോട് കൂടി സമാപിക്കുന്നതുമാണ്.

അന്യമായി കൊണ്ടിരിക്കുന്ന സ്വാന്‍സിയിലെ മലയാളി കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കാന്‍ ഈ കുടുംബസംഗമം വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

ആകര്‍ഷകമായ ബ്രക്കണ്‍ പാര്‍ക്ക് ബോട്ട് യാത്ര, ബ്രക്കണ്‍ തീവണ്ടിയാത്ര, ഒഗോഫ് ഗുഹകള്‍ സന്ദര്‍ശനം എന്നിവയും ഫാ ഹൗസില്‍ നടത്തപ്പെടുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക മത്സരങ്ങളും ഈ വര്‍ഷത്തെ കുടുംബസംഗമത്തിന്റെ പ്രത്യേകതയാണ്.

കുടുംബസംഗമത്തില്‍ പങ്കെടുക്കുവാന്‍ സ്വാന്‍സിയിലെ നിരവധി കുടുംബങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നതും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നതും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സ്റ്റീഫന്‍ ഉലഹന്നാന്‍ 07864161361
സിറിയക് പി ജോര്‍ജ് 0777345387

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.