സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍. പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്കു ദയാഹര്‍ജി നല്കിയതായി പാക് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കുല്‍ഭൂഷന്റെ വധശിക്ഷ നേരത്തേ അന്താരാഷ്ട്ര കോടതി (ഐസിജെ) സ്റ്റേ ചെയ്തിരുന്നു.
തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചെയ്തതായി സമ്മതിച്ച ജാദവ്, അദ്ദേഹത്തിന്റെ പിഴവുകള്‍ക്ക് മാപ്പപേഷിച്ച് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാദവ് ബജ്‌വയ്ക്ക് ദയാഹര്‍ജി നല്കിയതായി പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പ്രസ്താവനയിലൂടെ അറിയിച്ചു. തന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളിലൂടെ പാക്ക് പൗരന്മാര്‍ക്ക് ജീവനും സ്വത്തും നഷ്ടമായതില്‍ ജാദവ് ഖേദം പ്രകടിപ്പിച്ചുവെന്നും മാധ്യമ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുല്‍ഭൂഷണ്‍ ജാദവ് ഉന്നത സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ചാരവൃത്തിയുടെ പേരില്‍ ഈ വര്‍ഷം ഏപ്രിലിലാണ് പാക്ക് സൈനിക കോടതി ജുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാക്കിസ്ഥാനോട് നിര്‍ദ്ദേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല