സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍; വീഡിയോ വിശ്വാസയോഗ്യമല്ലെന്ന ഇന്ത്യ. പാക് ജയിലില്‍ കഴിയുന്ന നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമായി വീണ്ടും പാകിസ്താന്‍ രംഗത്ത്. ജാദവിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു.
കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ വീഡിയോ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തന്റെ അമ്മയോടും ഭാര്യയോടും ആക്രോശിക്കുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമര്‍ശങ്ങളാണ് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കില്‍ഭൂഷണ്‍ പറയുന്നതായി വീഡിയോയിലുണ്ട്. പാക് സന്ദര്‍ശനത്തിനിടെ കുല്‍ഭൂഷണിന്റെ ഭാര്യയോടും അമ്മയോടും ആരാജ്യത്തെ അധികൃതര്‍ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പാകിസ്താന്‍ പുറത്തുവിട്ട വീഡിയോ വിശ്വാസ യോഗ്യമല്ലെന്ന് ഇന്ത്യ. പാകിസ്താന്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്താന്‍ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. പാകിസ്താന്‍ നിര്‍ബന്ധിച്ച് പറയിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വീഡിയോയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല