സ്വന്തം ലേഖകന്‍: ചാരനെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ച് പാകിസ്താന്‍, കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനെന്നും പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുഷമ സ്വരാജ്, പാര്‍ലമെന്റില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിക്കും. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടന റോയുടെ ചാരനെന്ന് ആരോപിച്ചാണ് മഹാരാഷ്ട്ര സ്വദേശിയായ കുല്‍ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. എല്ലാ നിയമവും പാലിച്ചാണ് കുല്‍ഭൂഷന്റെ കേസ് വിചാരണ നടത്തിയതെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവ്ജ ആസിഫ് പ്രതികരിച്ചു. കുല്‍ഭൂഷന്റെ വധശിക്ഷ പരിഹാസ്യവും കരുതിക്കൂട്ടിയുള്ള കൊലപാതകമായി കരുതുമെന്നുമുള്ള ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പാക് പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ അത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കരുതുമെന്ന് നേരത്തെ ഇന്ത്യ പ്രതികരിച്ചിരുന്നു. എന്നാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ പാകിസ്താന്റെ നിലപാട് ഇതാണ്. ഖവ്ജ ആസിഫിനെ ഉദ്ധരിച്ച് പാക് ചാനലായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യസുരക്ഷയും സുസ്ഥിരതയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ഒരാളോടും വിട്ടുവീഴ്ചയില്ലെന്നും ആസിഫ് വ്യക്തമാക്കി.
രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഇരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടും. പാകിസ്താനോളം തീവ്രവാദത്തിന്റെ ഫലം അനുഭവിക്കുന്ന മറ്റൊരു രാജ്യമില്ല. അതിനാല്‍ രാജ്യസുരക്ഷയ്ക്കായി സാധ്യമായ എല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പിടികൂടിയ കുല്‍ഭൂഷന്‍ ജാദവിന് കഴിഞ്ഞ ദിവസമാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. നടപടിയില്‍ ഇന്ത്യ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കുല്‍ഭൂഷന്‍ ജാദവിന് പാകിസ്താനില്‍ വധശിക്ഷ വിധിച്ച സംഭവത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബുധനാഴ്ച പ്രതിഷേധ പ്രമേയം അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല