ഒരു വര്‍ഷമായി കാത്തിരിക്കുന്ന കുമരകം നിവാസികളുടെ സംഗമം ദിനത്തിന് ഇനി വെറും ഒരു നാള്‍ മാത്രം .
ലിറ്റില്‍ ഏഞ്ചല്‍സും കുമരകം ഓര്‍ക്കസ്ട്രയും കൂടാതെ യു കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കലാകാരന്മാരും കൂടി ഒത്തുചേരുന്ന ശനിയാഴ്ച ഒരു കലാസന്ധ്യ തന്നെ ആയിരിക്കും കാര്‍ഡിഫില്‍ എന്നതിന് സംശയം ഇല്ല. അന്നേ ദിനം കുമരകത്തുനിന്നും യുറോപ്പിലെയ്ക്ക് കുടിയേറിയ കലാപ്രതിഭകള്‍ക്കും എഴുത്തുകാര്‍ക്കും പ്രത്യേക ആദരവ് കൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 28 ശനിയാഴ്ച 10 മണിയ്ക്ക് 75 NORTH WALK ROAD,BARRY,CARDIFF,CF 62 8BX .ല്‍ വെച്ച് നടത്തപ്പെടുന്ന സംഗമത്തിലേക്ക് എല്ലാവര്ക്കും ഹാര്ദ്ധവമായ സ്വാഗതം.കുമരകം നിവാസികളും കുമരകത്ത് നിന്ന് വിവാഹം കൊണ്ടോ അല്ലാതെയോ കുമരകത്ത് നിന്ന് താമസം മാറിയവരും ഇതൊരറിയിപ്പായി എടുത്ത് പരിപാടികള്‍ക്ക് പങ്കെടുക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.പരുപാടി നടക്കുന്ന അന്നും തലേ ദിവസവും താമസ സൗകര്യം വേണ്ടവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ താമസ സൗകര്യം ഒരുക്കുന്നതായിരിക്കും.കലാപരിപാടികള്‍ അവതരിപ്പിക്കുവാണോ സംഗമവും ആയി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമോ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ .REJI.07737368738
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല