കാര്‍ഡിഫ് .ഓള്‍ യൂറോപ്പ് കുമരകം സംഗമം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും വേറിട്ടൊരനുഭവം ആയിരുന്നു. ജോര്‍ജ് തോമസ് വാളതാറ്റ് ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ ഏകദേശം നൂറോളം ആളുകളെ പങ്കെടുപ്പിക്കുവാന്‍ സാധിച്ചത് തന്നെ വലിയൊരു വിജയം ആയിരുന്നു. ഷിനു വാളതാറ്റ് നേത്രുതം കൊടുക്കുന്ന കുമരകം ഓര്‍ക്കസ്ട്ര മികച്ച പാട്ടുകളും ശബ്ദ മിശ്രിതവും കൊണ്ട് സദസ്സിനെ കയ്യിലെടുത്തപ്പോള്‍ ആടിയും പാടിയും സദസ്സിലെക്കിറങ്ങിയ ലിറ്റില്‍ എന്ജല്സ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
ഏഷ്യനെറ്റ് ടാലെന്റ്റ് കോണ്‍ ടെസ്റ്റില്‍ ഹാട്രിക് വിജയ തിളക്കവും ആയി എത്തിയ കുമരകത്തിന്റെ പ്രിയ പുത്രി ഗായിക പ്രിയ ജോമോന്‍ വ്യത്യസ്തമായ ഗാനങ്ങള്‍ പാടി സംഗമത്തിന് മാറ്റുകൂട്ടി.കുമരകംകാര്‍ കലാപ്രതിഭകള്‍ ആണെങ്കില്‍ അവരുടെ അളിയന്മാരും പ്രതിഭകള്‍ ആണ് എന്ന് തെളിയിക്കുന്നതായിരുന്നു അളിയന്മാരുടെ നാടന്‍ പാട്ട്. പല വേദികളില്‍ നിന്നും അംഗീകാരം ലഭിച്ച പ്രതിഭകള്‍ തങ്ങളുടെ നാട്ടുകാരുടെ മുന്‍പില്‍ ഒരിക്കല്‍ കൂടി തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുകയുണ്ടായി.
ഇത്തവണ കുമരകം സംഗമത്തില്‍ ആദ്യമായി എല്ലാ കലാകാരന്മാര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. കരിമീന്‍,മത്തി,കൊഞ്ച്,ഞണ്ട്,കക്കാ ഇറച്ചി,തുടങ്ങിയ കുമരകത്തിന്റെ പ്രിയ ഭക്ഷണങ്ങള്‍ ആണ് റെജി കൊചുചെമ്മാന്ത്ര നേത്രുതം കൊടുത്ത പാചക കമ്മിറ്റി ഇത്തവണ സംഗമത്തിനായി ഒരുക്കിയിരുന്നത്. ഇനിയും ഒരു വര്ഷം കഴിഞ്ഞേ കാണുക യുള്ളുവല്ലോ എന്ന വേദനയോടെയാണ് സംഗമത്തില്‍ പങ്കെടുത്ത എല്ലാവരും പിരിഞ്ഞത്. ഇത്രയും മികവുറ്റ രീതിയില്‍ സംഗമം നടത്തുവാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടെന്നും വിജയത്തിനായി സഹകരിച്ച എല്ലാവരോടും അങ്ങേയറ്റം നന്ദി രേഘപ്പെടുതുന്നതായും, അടുത്ത സംഗമം ബര്‍മിംഗ് ഹാമില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു എന്നും സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല