1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2015

സ്വന്തം ലേഖകന്‍: സ്‌നേഹ സേനയായി സൈബര്‍ സേന, എസ്എന്‍ഡിപിയുടെ യുവതലമുറ കാരുണ്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. അനാഥരായ മൂന്നു പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായാണ് എസ്എന്‍ഡിപി യോഗം സൈബര്‍ സേന അവനവന് ആത്മസുഖത്തിനായ് ആചരിക്കുവ അപരന് ഗുണമായ് വരേണമെന്ന ഗുരുവചനം യാഥാര്‍ഥ്യമാക്കിയത്.

എസ്എന്‍ഡിപി യോഗം സൈബര്‍ സേന കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍, യുകെ 6170 ശാഖായോഗത്തിലെ കുമാരനാശാന്‍ കുടുംബ യൂണീറ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് യൂണിയനിലെ നന്ദി നഗര്‍ 912 ശാഖയില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടെ സതികുമാരിയുടെ മക്കളായ ആരതി, അഞ്ജലി, അഭിരാമി എന്നിവര്‍ക്കാണ് സൈബര്‍ സേന തണലായത്. ആറുമാസം മുന്‍പ കുട്ടികളുടെ അമ്മ സതികുമാരി നന്ദിയോട് ഉണ്ടായ പടക്കശാല അപടത്തില്‍ മരിച്ചതോടെയാണ് ആരതി, അഞ്ജലി, അഭിരാമി എിവരുടെ ഭാവി ഇരുളടഞ്ഞതായത്.

തുടര്‍ന്ന് കുട്ടികളുടെ ദുരിതാവസ്ഥ അറിഞ്ഞ എസ്എന്‍ഡിപി ജനറല്‍ സെക്ര’റി വെള്ളാപ്പള്ളി നടേശന്‍ അവരുടെ കണ്ണീര്‍ തുടക്കാന്‍ മുന്നോട്ടു വരികയും കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് സ്വന്തമായി ഒരു വീടുവച്ചുകൊടുക്കാനും വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാനും അദ്ദേഹം സത്മനസു കാണിച്ചു.

ഇതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന്റെ പാത പിന്തുടര്‍ന്ന് തങ്ങളുടെ ഒന്നാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളെ സഹായിക്കാന്‍ യു.കെ 6170 ശാഖായോഗത്തിലെ കുമാരനാശാന്‍ കുടുംബ യൂണീറ്റ് മുന്നോട്ടുവന്നത്. യുകെയിലെ ഏറ്റവും സജീവമായ യോഗം യൂണിറ്റായ കുമാരനാശാന്‍ കുടുംബ യൂണിറ്റ് ചുരുങ്ങിയ സമയം കൊണ്ട് സമാഹരിച്ച തുകയുടെ ചെക്ക് സൈബര്‍ സേന കോഓര്‍ഡിനേറ്റര്‍ അരുണ്‍ കോട്ടയം അജ്ഞലിക്ക് കൈമാറി. നെടുമങ്ങാട് രാജേഷ്, കോഓര്‍ഡിനേറ്റര്‍മാരായ രഞ്ജു ദാസ് ചെറുവള്ളിമുക്ക്, രാജീവ് കമലേശ്വരം, എസ്എന്‍ഡിപി ശാഖ സെക്ര’റി പി.എസ് വിജയന്‍, പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍, യൂത്ത് മൂവ്‌മെന്റ് താലൂക്ക് വൈസ് പ്രസിഡന്റ് നന്ദിയോട് രാജേഷ്, മണ്ണന്തല ദിലീപ്, അരു അശോക്, ജിത്തു ഹര്‍ഷന്‍, ആര്‍.പി.തമ്പുരു, ആറ്റുകാ. വിപിന്‍, നിഥിന്‍, ആദര്‍ശ് എിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമുദായ അംഗങ്ങള്‍ക്കിടയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ആഘോഷങ്ങള്‍ മാറ്റി വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തിയ യു.കെ 6170 ശാഖായോഗത്തിലെ കുമാരനാശാന്‍ കുടുംബ യൂണീറ്റിനെ ആരാദ്ധ്യനായ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അഭിനന്ദിച്ചു.

യുകെയിലെ കുമാരനാശാന്‍ കുടുംബ യൂണിറ്റ് വളരെ ആദരണീയവും അനുകരണീയവുമായ ഒരു സത്ക്കര്‍മ്മം ചെയ്തു എറിയുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് ആശംസാ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ആഘോഷം നടത്താന്‍ തീരുമാനിച്ച ചെലവുകളിലേക്ക് വേണ്ടി വരുന്ന തുക, ക്ഷേമകാര്യങ്ങള്‍ക്ക്, ദുരിതവും ദു:ഖവും അനുഭവിക്കുന്ന സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ സഹായിക്കാന്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചത് ഏറെ അഭിമാനകരമാണ്. മാത്രമല്ല, അവനവന് ആത്മസുഖത്തിനായ് ആചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരേണം എന്ന ഗുരു ദര്‍ശനമാണ് അവര്‍ പ്രാവര്‍ത്തികമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാനവസേവ മാധവസേവയാണെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുവര്‍ക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും പുണ്യങ്ങളും ലഭിക്കുമെന്നും മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടുതല്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇത് പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സൈബര്‍സേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം ആശംസ ചുരുക്കിയത്.

ഗുരുവചനം അന്വര്‍ഥമാക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് സൈബര്‍ സേന. കൂടുതല്‍ ആളുകളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളുമായി ജീവകാര്യണ്യ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സേനാ ഭാരവാഹികളുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.