സ്വന്തം ലേഖകന്‍: ‘നിങ്ങളുടെ ഊഹം ശരി തന്നെ,’ മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചന്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് ജനിക്കുന്നത്. സന്തോഷ വാര്‍ത്ത താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ കുഞ്ഞിന് പേരെന്തിടും എന്നായിരുന്നു ആരാധകരുടെ ഇടയിലെ ചര്‍ച്ച.
ഇപ്പോഴിതാ കുഞ്ഞിന്റെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചന്. ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് നിശയില്‍ ഗാനഗന്ധര്വന് യേശുദാസിനോടാണ് താരം തന്റെ മകന്റെ പേര് വെളിപ്പെടുത്തിയത്.
പരിപാടിയില്‍ അവതാരകന്റെ വേഷത്തിലായിരുന്നു കുഞ്ചാക്കോ ബോബന്. പുരസ്കാര സ്വീകരണത്തിനായി വേദിയിലെത്തിയ യേശുദാസ് അച്ഛനായതില്‍ ചാക്കോച്ചനെ അഭിനന്ദിക്കുകയും മകന്റെ പേര് ചോദിക്കുകയും ചെയ്തു. തന്റെ പേര് തിരിച്ചിട്ടാല്‍ മതിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.
നിരവധി ആരാധകര്‍ ഊഹിച്ച പേര് തന്നെയായിരുന്നു അത്. കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ പേരും ബോബന് കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചിട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന് എന്ന് പേരിട്ടത്. ഇപ്പോള്‍ അതേ ചരിത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവര്‍ത്തിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല