സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് നേപ്പാളികള്‍ സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യുമ്പോള്‍ കുലുങ്ങാതിരിപ്പാണ് ഒരു സംഘം സന്യാസിനികല്‍. നേപ്പാളില്‍ കുങ്ങ്ഫു സന്യാസിനിമാര്‍ എന്നറിയപ്പെടുന്ന 300 പേരടങ്ങിയ സംഘമാണ് ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തകരോട് സംഹകരിക്കാതെ നേപ്പാളില്‍ തങ്ങുന്നത്.
ലഡാക്ക് കേന്ദ്രമായുള്ള ദ്രുപ്കാ സന്യാസ സമൂഹത്തില്‍പ്പെട്ടവരാണ് കുങ്ങ്ഫു സന്യാസിനിമാര്‍. ചെറുപ്പം മുതല്‍തന്നെ ധ്യാനവും കുങ്ങ്ഫുവും പരിശീലിക്കുന്ന ഇവര്‍ തങ്ങളുടെ കരുത്ത് ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ്.
സന്യാസിനിമാരുടെ ഉറച്ച തീരുമാനം ദ്രുപ്ക തലവനായ ഗ്യാല്‍വാംഗ് ദദ്രുപ്കയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഭൂകമ്പം അവരെ പരിഭ്രാന്തരാക്കിയിരിക്കുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിക്കണമെന്നുമാണ് താന്‍ കരുതിയതെന്നും എന്നാന്‍ ദുരിത മേഖലയില്‍തന്നെ തുടരാനുള്ള സന്യാസിനിമാരുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മഠത്തിന്റെ ചുമരുകള്‍ ഏതു നിമിഷവും നിലം പതിക്കാമെന്നതിനാല്‍ സന്യാസിനിമാര്‍ പൂന്തോട്ടത്തിലാണ് കഴിയുന്നത്. ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല