കോപ്പിയടിക്കേസില്‍ കുടുങ്ങിയ ഹംഗേറിയന്‍ പ്രസിഡന്റ് പാല്‍ ഷ്മിറ്റ് ഒടുവില്‍ രാജിവച്ചു. 1992ല്‍ ഡോക്ടറേറ്റിനു വേണ്ടി സമര്‍പ്പിച്ച 200 പേജ് വരുന്ന ഗവേഷണ പ്രബന്ധത്തിലെ പലഭാഗങ്ങളും ഷ്മിറ്റ് മറ്റു ചിലരുടെ കൃതികളില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്ന് ബുഡാപെസ്റിലെ സെമല്‍വീസ് യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.
അദ്ദേഹത്തിനു നല്‍കിയ പിഎച്ച്ഡി റദ്ദാക്കുകയും ചെയ്തു. ഒളിമ്പിക് ഗെയിംസിന്റെ ചരിത്രം സംബന്ധിച്ചായിരുന്നു ഗവേഷണപ്രബന്ധം. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരിക്കണം പ്രസിഡന്റ്. നിര്‍ഭാഗ്യവശാല്‍ ഭിന്നതയുടെ പ്രതീകമായിരിക്കുകയാണു ഞാന്‍.
സ്ഥാനമൊഴിയേണ്ടത് എന്റെ കടമയാണന്നു കരുതുന്നു- പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഷ്മിറ്റ് വ്യക്തമാക്കി. 2010ലാണ് ഷ്മിറ്റ് പ്രസിഡന്റായത്. കഴിഞ്ഞവര്‍ഷം കോപ്പിയടിക്കേസില്‍ ജര്‍മന്‍ പ്രതിരോധമന്ത്രി കാള്‍ തിയഡോറിനും സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. ഡോക്ടറല്‍ പ്രബന്ധത്തില്‍ കോപ്പിയടിച്ചെന്നായിരുന്നുഅദ്ദേഹത്തിന് എതിരേയുള്ള കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല