ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ഉററുനോക്കുന്നത് കുഞ്ഞനന്തന്റെ വാക്കുകളിലേക്കാണ്.ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ടി.പി യെ വധിക്കാന്‍ കുഞ്ഞനന്തന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തിയത് എന്നുമാത്രമാണ് ഇനി അറിയാനുളളത്.
വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നുളള വാദമുഖങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചില ഉന്നത നേതാക്കന്‍മാര്‍ തന്നെ സംശയത്തിന്റെ നിഴലിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞനന്തന്‍ കീഴടങ്ങിയത്.നേരത്തെ പോലീസ് പിടിയിലായവരെല്ലാം തന്നെ നല്‍കിയ മൊഴിയില്‍ ഉള്‍പ്പെടുന്ന ഏക വ്യക്തിയാണ് കുഞ്ഞനന്തന്‍.ഇതോടെ ടി.പി.വധത്തിന്റെ ബുദ്ധി കേന്ദ്രം കുഞ്ഞനന്തനാണെന്ന് അന്വേഷണ സംഘത്തിനു മനസ്സിലായി.കണ്ണൂരിലെ മററ്് രാഷ്ട്രീയ കൊലപാതകങ്ങളിലും ഇയാള്‍ക്ക്്് പങ്കുണ്ടെന്നാണ് ചില മൊഴികള്‍ സൂചിപ്പിക്കുന്നത്്.
അസിസ്‌ററന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്ന ദിവസം തന്നെ കുഞ്ഞനന്തനെ കീഴടങ്ങാന്‍ പ്രേരിപ്പിച്ച പാര്‍ട്ടിയുടെ ചാണക്യതന്ത്രവും കേരള പോലീസിനടുത്ത് വിലപ്പോയില്ല.അറസ്‌ററ് വരിക്കാതെ റിമാന്‍ഡില്‍ കഴിയാമെന്ന വിചാരത്തോടെ മാളത്തില്‍ നിന്നും പുറത്തു ചാടിയ പി.കെ യെ 10ദിവസത്തെ കസ്‌ററടിയില്‍ വാങ്ങാന്‍ പോലീസിനായി.
40 ദിവസം ഒളിവില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും കുഞ്ഞനന്തന് കീഴടങ്ങാന്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല.പക്ഷേ കാത്തിരുന്ന ജനക്കൂട്ടത്തിന്റെ പ്രതികരണം കണ്ടപ്പോള്‍ ചകുഞ്ഞനന്തന്റെ ചുണ്ടിലെ ചിരിക്ക് തെല്ലു മങ്ങലുണ്ടായി.പിന്നീട് വൈദ്യപരിശോധനക്ക് കൊണ്ടുപ്പോയി.ഇനി പത്തു ദിവസം പോലീസ് കസ്‌ററടിയില്‍.മര്‍ദ്ദനാരോപണം നേരിടാന്‍ എല്ലാ ദിവസവും കുഞ്ഞനന്തനെ വൈദ്യ പരിശോധനക്ക് ഹാജരാക്കും.
കഴിഞ്ഞ 40 വര്‍ഷക്കാലത്തിനിടയില്‍ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും നേതൃ നിരയില്‍ നിന്നൊരാള്‍ പോലീസ് വലയിലാകുന്നത് ഇതാദ്യമാണ്.അതുക്കൊണ്ടു തന്നെ കുഞ്ഞനന്തനോടെ ഇതവസാനിക്കുമോ അതോ വന്‍ മീനുകളെ വലയിലാക്കാനുളള ഒരു ചെറി. ഇര മാത്രമാകുമോ കുഞ്ഞനന്തന്‍ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല