1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2016

സ്വന്തം ലേഖകന്‍: കുര്‍ദിഷ് ആഞ്ചലീന ജോളിയെന്ന് അറിയപ്പെട്ട പട്ടാള സുന്ദരി ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സുന്ദരിയായ പട്ടാളക്കാരിയെന്നും വിശേഷണമുള്ള 22 കാരിയായ കുര്‍ദിഷ് വംശജ ഏഷ്യ റംസാന്‍ അന്റാറാണ് ഐഎസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

വടക്കന്‍ സിറിയയില്‍ ഐഎസുമായി കുര്‍ദ്ദികള്‍ നടത്തിയ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്ന ഇവര്‍ കുര്‍ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ അംഗവുമായിരുന്നു. അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച സിറിയന്‍, ടര്‍ക്കി അതിര്‍ത്തി പട്ടണമായ മിന്‍ബിക്കില്‍ നടന്ന പോരാട്ടത്തിലാണ് അന്റാര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹോളിവുഡ് താരം ആഞ്ചലീന ജോലിയുമായുള്ള സാമ്യം കാരണമാണ് അന്റാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രശസ്തയായത്. ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ രക്തസാക്ഷിയാവാന്‍ താന്‍ തയ്യാറാണെന്ന് വീ വാണ്ട് ഫ്രീഡം ഫോര്‍ കുര്‍ദിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ അന്റാര്‍ പ്രസ്താവിച്ചിരുന്നു. അതേ സംഘടനതന്നെയാണ് അന്റാറിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്.

1996 ല്‍ ജനിച്ച അന്റാര്‍ 2014 ലാണ് കുര്‍ദ്ദിഷ് സേനയില്‍ ചേര്‍ന്നത്. എന്നാല്‍ അന്റാര്‍ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നെണ്ടെങ്കിലും മരണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.