സ്വന്തം ലേഖകന്‍: സിറിയയിലെ അഫ്രിനില്‍ നിന്ന് 4376 തീവ്രവാദികളെ തുര്‍ക്കി സൈന്യം തുടച്ചുനീക്കിയതായി റിപ്പോര്‍ട്ട്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും തീവ്രവാദികളെയാണ് അഫ്രിനില്‍ നിന്ന് തുരുത്തിയത്. എന്നാല്‍ ഇവരെ കൊല്ലുകയാണോ പിടികൂടുകയാണോ ചെയ്തത് എന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ സിറിയന്‍ അധികൃതര്‍ തയ്യാറായില്ല.
വടക്കന്‍ ഇറാഖില്‍ 379 പേരെയും, തുര്‍ക്കിയുടെ കുടി, ഗബ്ബാര്‍, ടെണ്ടുറേക് എന്നിവിടങ്ങളില്‍ 297 പേരെയുമാണ് പിടികൂടുകയോ കൊല്ലുകയോ ചെയ്തിരിക്കുന്നത്. ‘ഓപ്പറേഷന്‍ ഒലീവ് ബ്രാഞ്ച്’ലൂടെയാണ് തീവ്രവാദികളെ ഇല്ലാതാക്കിയയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാര്‍ച്ച് 18നാണ് അഫ്രിന്‍ കുര്‍ദിഷ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തത്. തുര്‍ക്കിഷ് സൈന്യവും ഫ്രീ സിറിയന്‍ സൈന്യ വിമതരും സംയുക്തമായാണ് ‘ഓപ്പറേഷന്‍ ഒലീവ് ബ്രാഞ്ച്’ നടത്തിയത്. തുര്‍ക്കി, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഈ മേഖലയാണ് കുര്‍ദിഷ് വിമതരുടെ ശക്തികേന്ദ്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല