വിനു, ചെസ്റ്റര്‍
മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ക്നാനായ ദേവാലയത്തില്‍ ക്നാനായ അതി ഭദ്രാസനത്തിന്റെ റാന്നി മേഖല മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ഈവാനിയോസ് തിരുമേനിക്ക് രാജകീയ വരവേല്‍പ്പ് നല്കി. 22ന് ഞായറാഴ്ച്ച ഉച്ചയോടെ പള്ളിയങ്കണത്തിലെത്തിചേര്ന്ന തിരുമനസിനെ ഭക്തി സാന്ദ്രവും നടവിളികളാല്‍ മുഖരിതവുമായ അന്തരീക്ഷത്തില്‍ മുത്തുക്കുടകളുടേയും കൊടിതോരണങ്ങളുടേയും അകമ്പടിയില്‍ ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കാപ്പയണിയിച്ഛ് പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചു.
തുടര്‍ന്ന് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി നീണ്ട 33 വര്‍ഷം സഭയെ നയിച്ച മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ പ്രഥമ ശ്രാദ്ധ പെരുന്നാള്‍ ആചരിച്ചു. ക്നാനായ സമുദായ പാരമ്പര്യ വിശ്വാസങ്ങളിലും അന്ത്യോക്യാ മലങ്കര ബന്ധത്തിലും അധിഷ്ടിതമായ ഒരു പുതുതലമുറ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെപറ്റി തിരുമേനി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. വലിയ നോമ്പിലൂടെ കടന്നു പോകുന്ന വിശ്വാസി സമൂഹം കുര്ബാ്നയിലും ശ്രാദ്ധപെരുന്നാളിലും നേര്ച്ചു വിളമ്പിലും പങ്കുകൊണ്ട് അനുഗ്രഹം പ്രാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല