സ്വന്തം ലേഖകൻ: ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഇവരുടെ കാരക്ടര്‍ പോസ്റ്ററുകളും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല