സ്വന്തം ലേഖകൻ: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ സിനിമക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. സിനിമ സുകുമാരക്കുറുപ്പെന്ന ക്രിമിനലിനെ മഹത്വവൽക്കരിക്കുന്നില്ലെന്നോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചാക്കോയുടെ ഭാര്യ ശാന്തമ്മ(62), മകൻ ജിതിൻ (36) എന്നിവരാണ് ദുൽഖർ സൽമാന് വക്കീൽ നോട്ടീസ് അയച്ചത്.
1984ലാണ് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് കാറിൽ കയറ്റി കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിക്കുകയായിരുന്നു. മരിച്ചത് താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണം തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. പക്ഷേ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും സുകുമാരക്കുറുപ്പിനെ പിടികൂടാനായില്ല.
ചാക്കോ കൊല്ലപ്പെടുേമ്പാൾ ഭാര്യ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. ജിതിൻ ഏക മകനാണ്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് തന്നെയോ കുടുംബത്തെയോ ആരും സമീപിച്ചിട്ടില്ലെന്ന് ശാന്തമ്മ പ്രതികരിച്ചതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല