ആന്റണി മാത്യു: വഞ്ചിപ്പാട്ടും ഞാറ്റുപാട്ടും പാടി സ്വാഗതമോതി തുടങ്ങുന്ന കലാപരിപാടികള്‍ കുട്ടനാടന്‍ വള്ളസദ്യയോടുകൂടി സമാപിക്കും. ഈ വര്‍ഷത്തെ കുട്ടനാട് സംഗമം ജോണ്‍ 24 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വാട് ഫോര്‍ഡ് ഹെമല്‍ ഹെംസ്റ്റഡ് ഹാളില്‍ നടക്കും
വഞ്ചിപ്പാട്ടിന്റെ ഈരടികളും നതോന്നതയുടെ താളവും കുതിച്ചു പായുന്ന ചുണ്ടന്‍ വള്ളത്തിന്റെ ഭുതതാളവുവും ഹ്രദയത്തില്‍ സൂക്ഷിക്കുന്ന തനതായ സംസ്‌കാരവും പൈതൃകവും സ്വായത്തമാക്കിയ ഒരു ജനതയുടെ പിന്‍തലമുറക്കാരുടെ ഒത്തുചേരല്‍ ആവേശോജ്വലമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
UKയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി.200ല്‍ പരം കുടുംബങ്ങളെ എതിരേല്‍ക്കാനും കൂട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, കൊയ്തതുപാട്ട് തേക്കുപാട്ട്, ഞാറ്റുപാട്ട് തുടങ്ങിയവ പുതുതലമുറക്ക് പരിചയപ്പെടുത്താനും വിഭവ സമൃദ്ധമായ വള്ളസദ്യയിലൂടെ സൗഹദം പങ്കിടാനും തീരുമാനിച്ചതായി ഈ വര്‍ഷത്തെ കണ്‍വീനര്‍മാരായ ജോസ് ഓഡേറ്റില്‍, ജോണ്‍സണ്‍ തോമസ്സ്, ഷിജു മാത്യു എന്നിവര്‍ അറിയിച്ചു. കുട്ടനാടന്‍ സംഗമം കണ്‍വീനര്‍മാരുടെ വാട ഫോര്‍ഡില്‍ കൂടിയ പ്രഥമ യോഗം വിപുലമായ സംഘാടക കമ്മറ്റിക്ക് രൂപം നല്‍കി.
ആന്റണി മാത്യുമീഡിയ കണ്‍വീനര്‍, റാണി ജോസ്, ഡെന്‍സി ആന്റണി പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അനീഷ് കണ്ടത്തിപ്പറമ്പില്‍, സബിത ഷിജു, ജോളി, അനില്‍ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുട്ടനാട് സംഗമത്തിന്റെ ഭാരവാഹികളുമായി ബന്ധപ്പെടുക.
ജോസ് ഓഡേറ്റില്‍ 07401267767, ജോണ്‍സണ്‍ തോമസ്സ്= 07446815065, ഷിജു മാത്യു07878857745, ആന്റണി മാത്യു07939285457, റാണി ജോസ്07411295009, ഡെന്‍സി ആന്റണി 07748845532.
കലാപരിപാടികളുടെ വിജയത്തിനായി പങ്കെടുക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്സുമായി ബന്ധപ്പെട്ട തങ്ങളുടെ പേരുകള്‍ മുന്‍കൂര്‍ രെജിസ്റ്റര്‍ ചെയുവാന്‍ അപേക്ഷിക്കുന്നു.
The Hemel HempsteadHall
Hemel Hempstead Heards
HP1 TX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല