ബര്‍മിംഗ്ഹാം: യുകെയിലെ കുട്ടനാട്ടുകാരുടെ കൂട്ടായ്മയായ കുട്ടനാട് സംഗമത്തിന് പുതിയ അമരക്കാര്‍. അടുത്ത വര്‍ഷത്തെ കുട്ടനാട് സംഗമത്തിന്റെ നടത്തിപ്പിനായാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. യുകെയിലുള്ള പല അസോസിയേഷനുകളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള, ബര്‍മിംഗ്ഹാം നിവാസികളായ ജിമ്മി മൂലംകുന്നം, ബിജു കൊച്ചുതള്ളിയില്‍, അനില രാജേഷ് കോയിപ്പുറം എന്നിവരാണ് സംഗമത്തിന്റെ അമരത്തുനിന്നു നയിക്കുന്നത്.
അടുത്ത സംഗമം 2016 ജൂണ്‍ 25ന് ബര്‍മിംഗ്ഹാമില്‍ നടത്താന്‍ പുതിയ കമ്മിറ്റി തീരുമാനിച്ചു. കുട്ടനാട്ടിലെ പഞ്ചായത്തുകളായ ചമ്പക്കുളം, കൈനകരി, എടത്വ, കാവാലം, രാമങ്കരി, മുട്ടാര്‍, നെടുമുടി, പുളിങ്കുന്ന്, നീലംപേരൂര്‍, തകഴി, തലവടി, വെളിയനാട്, വിജയപുരം എന്നിവിടങ്ങളില്‍നിന്നുള്ള യുകെയിലേക്ക് കുടിയേറിയിട്ടുള്ള എല്ലാവരെയും ഇതിനു നേതൃത്വം നല്‍കുന്ന എല്ലാവരെയും കുട്ടനാട് സംഗമത്തിനുവേണ്ടി കമ്മിറ്റി അംഗങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിമ്മി 07588953957
ബിജു കൊച്ചുതള്ളില്‍ 07446294514
അനില രാജേഷ് 07865198057
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല