1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2022

സ്വന്തം ലേഖകൻ: 15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് വേണമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസായിദ് പറഞ്ഞു. പ്രായം, അവർ ചെയ്യുന്ന ജോലിയുടെ തരം, ജോലിസമയം എന്നിവ വ്യക്തമാക്കുന്ന തൊഴിൽ പെർമിറ്റ് ഇല്ലാതെ കൗമാരക്കാരെ കൊണ്ട് ജോലി ചെയ്യിച്ചാൽ തൊഴിലുടമ നിയമനടപടി നേരിടേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ഭാരമേറിയതും അപകട സാധ്യതയുള്ളതുമായ ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിക്കരുത്. ഒരു ദിവസം പരമാവധി ആറ് മണിക്കൂറേ ജോലി ചെയ്യിക്കാൻ പാടുള്ളൂ. തുടർച്ചയായി നാലു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത്. നാലു മണിക്കൂറിന് ശേഷം ഒരു മണിക്കൂറിൽ കുറയാത്ത സമയം വിശ്രമം അനുവദിക്കണം.

അവധി ദിവസങ്ങളിലും അധിക മണിക്കൂറും 18 വയസ്സിൽ താഴെയുള്ളവരെ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണ്. വൈകീട്ട് ഏഴുമുതൽ രാവിലെ ആറ് വരെയും ഈ പ്രായവിഭാഗക്കാർക്ക് ജോലി വിലക്കുണ്ട്. 15 വയസ്സിൽ താഴെയുള്ളവരെ ഒരു ജോലിയും ചെയ്യിക്കാൻ പാടില്ല.

‘സുരക്ഷിതവും സന്തുലിതവുമായ കുട്ടിക്കാലത്തേക്ക്’ പ്രമേയത്തിൽ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായുള്ള പരിപാടിയിലാണ് അസീൽ അൽ മസായിദ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. മാൻപവർ പബ്ലിക് അതോറിറ്റി കുവൈത്ത് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റിയുടെയും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള സ്ഥിരം സമിതിയുടെയും സഹകരണത്തോടെ ബാലവേലക്കെതിരെ പരിശോധന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ പരിശോധനക്കൊപ്പം പൊതുസമൂഹത്തിൽ ബോധവത്കരണ പരിപാടികളും നടത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.