സ്വന്തം ലേഖകന്‍: കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വഫ്റാ ക്ബദ് ലിങ്ക് റോഡില്‍ ഒരു മണിയോടെയായിരുന്നു അപകടം. ശ്രീകണ്ടപുരം സ്വദേശി സനീഷ്, കായംകുളം സ്വദേശി രാധാകൃഷ്ണന് എന്നിവരാണ് മരിച്ച മലയാളികള്‍. തൊഴിലാളികളെ കയറ്റിയ ബസും കോസ്റ്ററും കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ 15 പേരും മരണമടഞ്ഞിരുന്നു. മിയാളികളെ കൂടാതെ മറ്റ് അഞ്ച് ഇന്ത്യക്കാര്‍, അഞ്ച് ഈജിപ്ത് സ്വദേശികളും മൂന്ന് പാകിസ്ഥാനികളുമാണ് മരണമടഞ്ഞത്. ഇവരുടെ മതൃദേഹങ്ങള്‍ ദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളുമായി മടങ്ങിയ കേസ്റ്ററും, ഹെസ്കോ കമ്പിനിയിലെ ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കേസ്റ്റര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ തലക്ക് പരുക്കുള്ള യൂസഫ് അബ്ദുള്ള മുഹമദ്ദ് കുവൈത്ത് ഓയില്‍ കമ്പനി ആശുപത്രിയിലെ ഐസിയുവിലാണ്. തൃശൂര്‍ സ്വദേശി ബിജു കാല് ഒടുഞ്ഞ് അദാന്‍ ആശുപത്രിയുലും ചികില്‍സ തേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല