
സ്വന്തം ലേഖകൻ: അവധി ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
അവധിക്കാല തിരക്ക് മുന്നില്‍ക്കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തയാറെടുപ്പുകള്‍ പൂർത്തിയായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. ദേശീയ അവധി ദിവസങ്ങളിൽ സുരക്ഷിതവും സുഖമവുമായ യാത്ര ഉറപ്പാക്കാനായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
അവധി ദിവസങ്ങളില്‍ ഏകദേശം 2,66,000 യാത്രക്കാർ കുവൈത്ത് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുമെമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ദുബായ്, ലണ്ടൻ, നജാഫ്, ഇസ്താംബുൾ, കെയ്‌റോ സ്ഥലങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായുള്ള ക്രമീകരണങ്ങള്‍ സിവില്‍ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചാണ് പൂര്‍ത്തിയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല