1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2017

സ്വന്തം ലേഖകന്‍: കുവൈത്ത് ഉടന്‍ വിട്ടയക്കുന്ന 22 ഇന്ത്യന്‍ തടവുകാരില്‍ 2 പേര്‍ മലയാളികള്‍, വധശിക്ഷ ജീവപര്യന്തമാക്കിയ 22 പേരിലും 4 പേര്‍ മലയാളികള്‍. ജയില്‍ മോചനത്തിനു അനുമതി ലഭിച്ച 119 ഇന്ത്യന്‍ തടവുകാരില്‍ ഉടന്‍ വിട്ടയക്കപ്പെടുന്ന പട്ടികയിലുള്ള 22 പേരില്‍ 2 മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ ജീവപര്യന്തമായി കുറക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ ഉള്‍പെട്ട 4 മലയാളികളുടെ പേരു വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

അതിനിടെ ജയില്‍ മോചനത്തിനു അനുമതി ലഭിച്ചവര്‍ നാട്ടില്‍ എത്താന്‍ ചുരുങ്ങിയത് 2 മാസമെങ്കിലും കാലതാമസം നേരിടുമെന്നാണ് സൂചന. കഴിഞ്ഞ റമദാനില്‍ കുവൈത്ത് അമീര്‍ തടവുകാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പില്‍ 119 ഇന്ത്യന്‍ തടവുകാര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ 22 പേരെ ഉടന്‍ തന്നെ വിട്ടയക്കാനും അനുമതി ലഭിച്ചിരുന്നു. ഈ പട്ടികയിലാണ് 2 മലയാളികള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തല്‍ ഹത്ത് ഇടവലത്ത്, സനീര്‍ കൂട്ടക്കുളം മൊയ്തു എന്നിവരാണു രണ്ടു പേര്‍.

ജയില്‍ മോചനത്തിനു അനുമതി ലഭിച്ച ബാക്കിയുള്ള 97 തടവുകാരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇളവ് ലഭിച്ചവരുടെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സമയമെടുക്കും എന്നതിനാല്‍ ഇവരുടെ നാട്ടിലേക്കുള്ള മടക്കത്തിന് ചുരുങ്ങിയത് 2 മാസമെങ്കിലും കാല താമസം നേരിടുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.