
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്ലര് താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. കുവൈത്തില്‍ സ്വദേശി പാര്‍പ്പിടമേഖലകളിലെ ബാച്ച്ലര് താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. റമദാന് കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ശുഹലയുടെ നിര്‍ദേശപ്രകാരമാണ് ബാച്ലര്‍മാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. റമദാന് മാസം കഴിയുന്നതോടെ പരിശോധനകളുള്‍പ്പെടെ വ്യാപകമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. മുനിസിപ്പല്‍ മന്ത്രിയുടെ നിര്‍ദേശത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് റമദാനില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നു വൈദ്യുതി മന്ത്രാലയവും പ്രഖ്യാപിച്ചത്.
മുനിസിപ്പാലിറ്റിക്ക് പുറമെ വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ബാച്ച്ലര് താമസക്കാരെ കണ്ടെത്തുന്നതിനായി പരിശോധന നടത്തിവരുന്നത്. മെയ് ആദ്യ വാരം നടത്തിയ പരിശോധനയില്‍ ഹവല്ലി, ഫര്‍വാനിയ, അഹ്മദി എന്നീ ഗവര്‍ണ്ണറേറ്റുകളിലെ 15ഓളം കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സ്വദേശി താമസ മേഖലകളില്‍ വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസം അനുവദിക്കുന്നതിനെതിരെ പരാതികള്‍ വ്യാപകമായതോടെയാണ് അധികൃതര്‍ ശക്തമായ നടപടികള്‍ ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല