സ്വന്തം ലേഖകൻ: സഹൽ ആപ്പ് വഴിയും ബയോമെട്രിക് അപ്പോയിൻമെന്റ് ഷെഡ്യൂൾ ചെയ്യാമെന്ന് സഹൽ ആപ്പ് ഔദ്യോഗിക വക്താവ് യൂസുഫ് കാസം അറിയിച്ചു. സഹല്‍ വരിക്കാര്‍ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത് ‘അപ്പോയിൻമെന്റുകൾ’എന്ന വിഭാഗം വഴിയാണ് ഇതിനായി ശ്രമിക്കേണ്ടത്.
തുടര്‍ന്ന് ‘അപ്പോയിൻമെന്റ് ബുക്ക് ചെയ്യുക’എന്ന ഒപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്കി ബുക്കിങ് പൂര്‍ത്തിയാക്കാമെന്ന് യൂസുഫ് കാസം പറഞ്ഞു. ബുക്കിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ കുവൈത്ത് മൊബൈൽ ഐഡി ആപ്പിലേക്ക് ഇതുസംബന്ധമായ നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ‘മിതാ’വെബ് പ്ലാറ്റ്ഫോം വഴിയും ബയോമെട്രിക് അപ്പോയിൻമെന്റുകള് ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ബയോമെട്രിക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പ്രഖ്യാപിച്ചത്. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ സ്വദേശികളും പ്രവാസികളും ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല