കുവൈറ്റ് അല്‍ സവാബീറിലെ ഷിയാ പള്ളിയായ ഇമാം അല്‍ സാദിഖില്‍ ചാവേറാക്രമണം. സ്‌ഫോടനത്തില്‍ 15 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുണ്യറംസാനിലെ ജുമാ നമസ്‌കാരം നടക്കുന്നസമയമായതിനാല്‍ പള്ളി വിശ്വാസികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഈ സമയം പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചത്.
മരണപ്പെട്ടവരെ കൂടാതെ ആക്രമണത്തില്‍ 25 പേര്‍ക്കെങ്കിലും പരിക്കേറ്റതയാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഇതിനിടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേ്റ്റ് രംഗത്തെത്തി.
ഐഎസിന്റെ സൗദി അറേബ്യന്‍ വിഭാഗമായ നാജദ് പ്രൊവിന്‍സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
സംഘടനയില്‍ അംഗമായ അബു സുലൈമാന്‍ അല്‍ മുവാഹിദ് എന്നയാളാണ് ചാവേറായി പള്ളിയിലെത്തി പൊട്ടിത്തെറിച്ചതെന്ന് സംഘടന അറിയിച്ചു. ഷിയ മുസ്ലിങ്ങളോടുള്ള എതിര്‍പ്പാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും സംഘടന വ്യക്തമാക്കുന്നു. മുസ്ലിം മതത്തിലെ പ്രബല വിഭാഗങ്ങളായ സുന്നികളും ഷിയകളും തമ്മില്‍ പ്രദേശത്ത് നൂറ്റാണ്ടുകളായി തുടരുന്ന എടുമുട്ടല്‍ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല