
സ്വന്തം ലേഖകൻ: വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവർ തിരിച്ചെത്തുന്നത് വർധിച്ച സാഹചര്യത്തിൽ കുവൈത്തിൽ അതിർത്തി സുരക്ഷ ശക്തമാക്കി. വിരൽ ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തി 2 പേർ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിരലടയാളത്തിനു പുറമെ ബയോമെട്രിക് സംവിധാനം വഴി മുഖ, നേത്ര അടയാളങ്ങളും പകർത്താനാണ് തീരുമാനം. ഇതിനായി അതിർത്തി കവാടങ്ങളിൽ പ്രത്യേക സംവിധാനം സ്ഥാപിച്ചു. ഞായറാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തിച്ചുതുടങ്ങും. നിലവിൽ വിരലടയാളം മാത്രം രേഖപ്പെടുത്തിയാണ് നാടുകടത്തിയിരുന്നത്.
നാടുകടത്തപ്പെട്ടവരും രാജ്യത്തേക്ക് പ്രവേശനം വിലക്കിയവരുമായ നിരവധി പ്രവാസികള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയും വ്യാജ യാത്രാരേഖ ചമച്ചും കുവൈത്തില്‍ മടങ്ങിയെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പഴുതടച്ച സംവിധാനങ്ങളൊരുക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല