1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ റെസ്റ്റോറന്റുകളും കഫേകളും പഴയ പ്രതാപത്തിലേക്ക് തിരികെ വരാന്‍ അഞ്ച് വര്‍ഷം വേണ്ടി വന്നേക്കും. കോവിഡ് മഹാമാരി തകര്‍ത്തതിനാലാണ് ഇത്രയും കാലം വേണ്ടി വരുമെന്ന് കുവൈത്ത് റെസ്റ്റോറന്റ്, കഫേകള്‍, കാറ്ററിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ഫഹദ് അല്‍ അര്‍ബാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

രണ്ട് വര്‍ഷത്തിന് ശേഷവും കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ റെസ്‌റ്റോറന്റുകളും കഫേകളും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും തുറക്കുന്നതിനും സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം അടുത്ത അഞ്ച് വര്‍ഷക്കാലം ദുരിതം അനുഭവിക്കേണ്ടി വരും.

വാണിജ്യ- സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ വായ്പകളും വാടകയും എടുത്ത റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയുടെ ഉടമകള്‍ നെട്ടോട്ടം ഓടുകയാണ്. കൂടാതെ, പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ കാരണം ജീവനക്കാരുടെ ശമ്പളവും വിവിധ ചെലവുകളും കുമിഞ്ഞുകൂടിയിട്ടുണ്ട്.

രാജ്യം സാധാരണ നിലയിലായിട്ടും റെസ്റ്റോറന്റ് മേഖല വീണ്ടെടുക്കാനായിട്ടില്ലെന്ന് അല്‍ അര്‍ബ പറഞ്ഞു. കുവൈത്തില്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ പ്രഖ്യാപിച്ച പൊതുഅവധി ദിനങ്ങളില്‍ ധാരാളം പൗരന്മാര്‍ കുവൈത്തില്‍ നിന്ന് യാത്ര ചെയ്തതിനാല്‍ പ്രധാനമായും ദേശീയ അവധി ദിവസങ്ങള്‍ ആയതിനാല്‍ റെസ്റ്റോറന്റുകളില്‍ കുറച്ച് ഉപഭോക്താക്കള്‍ എത്തിയിരുന്നു.

കുവൈത്തിലെ പല റെസ്‌റ്റോറന്റുകളും ഹോം ഡെലിവറി ഓര്‍ഡറുകളെയാണ് ആശ്രയിക്കുന്നത്. ഹോം ഡെലിവറി ഓര്‍ഡറുകളില്‍ പോലും ഫാമുകളിലും ഉല്ലാസ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും അവധിക്കാലം ചെലവഴിക്കുന്ന അല്ലെങ്കില്‍ വിദേശയാത്ര നടത്തിയ പൗരന്മാരുടെ എണ്ണം കുറഞ്ഞു.

രാജ്യത്തെ പൗരന്മാര്‍ക്ക് പൊതുവെ പ്രയോജനപ്പെടുന്ന റെസ്റ്റോറന്റുകളും കഫേകളും പ്രധാന വാണിജ്യ സമുച്ചയങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ഈ റെസ്റ്റോറന്റുകള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം റെസ്റ്റോറന്റുകളുടെ 20 ശതമാനം മാത്രമാണെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കി 80 ശതമാനം റെസ്‌റ്റോറന്റുകളും വരുമാനത്തില്‍ ഇടിവ് നേരിടുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.