സ്വന്തം ലേഖകൻ: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും.
വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലർക്കും മാർച്ച് 13ന് ശേഷം കുവൈത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കൊവിഡ് മുൻനിർത്തി വിമാന സർവീസ് നിർത്തലാക്കിയതാണ് കാരണം. പുതിയ വീസയുമായി കുവൈത്തിൽ പ്രവേശിക്കേണ്ട കാലപരിധി ഇതിനകം അവസാനിച്ചതിനാലാണ് റദ്ദായതായി പരിഗണിക്കുന്നത്.
കുടുംബ, ടൂറിസ്റ്റ്, കോമേഴ്സ്യൽ,സർക്കാർ സന്ദർശക വീസകൾ, ആശ്രിത വീസ, തൊഴിൽ വീസ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല