1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പാസി ആസ്ഥാനത്തു ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്നാണ് പുതിയനീക്കം. സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്കാണ് ഇരുപത് ദിനാർ വരെ പിഴ ചുമത്തുകയെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു.

കാർഡ് ഇഷ്യൂ ചെയ്ത് 6 മാസത്തിന് ശേഷവും ശേഖരിക്കാത്തവരുടെ കാർഡുകൾ നശിപ്പിക്കാനും നിർദ്ദേശമുണ്ട്. നിലവിൽ രണ്ട് ലക്ഷത്തിലേറെ കാർഡുകളാണ് വിതരണത്തിന് തയ്യാറായി സിവിൽ ഐഡി കിയോസ്‌കുകളിൽ കെട്ടിക്കിടക്കുന്നത്. കാർഡുകളിൽ ഭൂരിപക്ഷവും ആർട്ടിക്കിൾ 18, 22 വീസക്കാരുടെതാണ്. കാർഡുകൾ കിയോസ്‌കികളിൽ നിന്നും ശേഖരിക്കാത്തത് മൂലം പുതിയ കാർഡുകളുടെ വിതരണത്തിന് വൻ കാല താമസമാണ് നേരിടുന്നത്.

അതിനിടെ സിവിൽ ഐഡി കാർഡുകളുടെ വിതരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന്, മേയ് 23-ന് മുമ്പ് സമർപ്പിച്ച കാർഡുകളുടെ വിതരണം നിർത്തിവയ്ക്കാൻ അതോറിറ്റി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ സിവിൽ ഐ.ഡി വിതരണം വേഗത്തിലാക്കി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.