സ്വന്തം ലേഖകൻ: സിവിൽ ഐ.ഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ കാര്‍ഡുകള്‍ വീട്ടില്‍ വിതരണം ചെയ്യുന്ന സേവനം ഉണ്ടായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് നിലക്കുകയായിരുന്നു. സേവനം പുനരാരംഭിക്കുന്നതോടെ വിദേശികള്‍ക്ക് അവരുടെ താമസസ്ഥലത്തേക്ക് നേരിട്ട് സിവില്‍ ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാകും.
അതിനിടെ മതിയായി രേഖകൾ ഇല്ലാതെ കുവെെറ്റിൽ താമസിച്ചിരുന്ന 62 പ്രവാസികളെ നാടുകടത്തി. ശ്രീലങ്കൻ പൗരന്മാരെയാണ് നാട് കടത്തിയത്. കുവെെറ്റിലെ ശ്രീലങ്കന്‍ എംബസി ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ രാജ്യത്ത് താമസിച്ച് വരുന്ന പ്രവാസികളെ രാജ്യം കടത്തിയത്. നാടുകടത്തപ്പെട്ടവരില്‍ 59 പേര്‍ ഗാര്‍ഹിക തൊഴിലാളികളാണ്.
ഗാർഹിക തെഴിലാളികൾ കരാർ അടിസ്ഥാനത്തിലാണ് രാജ്യത്ത് തൊഴിൽ ചെയ്യുന്നത്. അത് അവസാനിച്ച് പുതുക്കേണ്ട സാഹചര്യം ആണ് ഉള്ളത്. എന്നാൽ കരാറുകള്‍ അവസാനിച്ച ശേഷവും പലരും കുവെെറ്റിൽ ജോലി ചെയ്യുന്നുണ്ട്. താമസരേഖകൾ ഇല്ലാതെ പല സ്ഥലങ്ങളിൽ ജോലി ചെയ്ത് അനധികൃതമായി ശമ്പളം വാങ്ങിവരുകയായിരുന്നു ഇവർ. നിയമ ലംഘകരെ കണ്ടെത്തുന്നതിന് വേണ്ടി അധികൃതർ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല