![](https://www.nrimalayalee.com/wp-content/uploads/2020/06/coronavirus-covid-19-lockdown-Vande-Bharat-Oman-Visiting-Visa-Gulf-Update.jpg)
സ്വന്തം ലേഖകൻ: 2021 നവംബർ 24ന് മുൻപ് ഇഷ്യൂ ചെയ്ത കമേഴ്സ്യൽ വിസിറ്റ് വീസയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) അറിയിച്ചു.
കോവിഡ് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കുവൈത്തിലെത്തിയാൽ ഇവർക്ക് തൊഴിൽ വീസയിലേക്കു മാറാനും അനുമതി നൽകിയിട്ടുണ്ടെന്ന് ജനറൽ അഹ്മദ് അൽ മൂസ പറഞ്ഞു.
ഇതുസംബന്ധിച്ച നിർദേശം തൊഴിൽകാര്യം ഉൾപ്പെടെ ബന്ധപ്പെട്ട വുകുപ്പുകൾക്കും ഇൻഫർമേഷൻ സിസ്റ്റം സെന്റർ ഡയറക്ടറേറ്റിനും നൽകി. കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിൽ എത്താൻ സാധിക്കാത്തവർക്ക് അനുഗ്രഹമാകുന്നതാണ് പുതിയ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല