സ്വന്തം ലേഖകൻ: തൊഴിലാളികള്‍ ജോലി മാറിയതിനാൽ അവരുടെ റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിന് കമ്പനികൾക്ക് വിലക്ക്. 20ഓളം കമ്പനികളെയാണ് ജീവനക്കാരുടെ റസിഡൻസ് പെർമിറ്റ് പുതുക്കുന്നത് വിലക്കി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് അഫയേഴ്സ് നിലപാടെടുത്തത്.
കമ്പനിയിലെ തൊഴിലാളികള്‍ യഥാർഥ സ്പോൺസർമാർക്ക് പകരം മറ്റ് തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം കേസുകൾ അധികൃതർ പരിശോധിച്ചു വരുകയാണ്.
പ്രവാസികളെ സ്ഥാപനങ്ങളിലെത്തിച്ച് പണം വാങ്ങി പുറത്തേക്ക് വിടുന്നവർക്കെതിരെയും വ്യാജ കമ്പനികൾക്കെതിരെയും കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ ഫയൽ റദ്ദാക്കുന്നതിന് പുറമേ സ്പോൺസർമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല