![](https://www.nrimalayalee.com/wp-content/uploads/2020/11/Expats-Startup-Support-Kerala-Startup-Mission-NORKA.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ നീക്കമുള്ളതായി റിപ്പോർട്ട്. നിക്ഷേപം ആകർഷിക്കാനും സാമ്പത്തികവ്യവസ്ഥ മെച്ചപ്പെടാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അൽ അറബിയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ട് ജനറൽ അബ്ദുല്ല അസ്സബാഹാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കുവൈത്തിന് 100 കോടി ദീനാറിെൻറ നിക്ഷേപമാണ് ആകർഷിക്കാൻ കഴിഞ്ഞത്. 2030ഒാടെ കുവൈത്ത് 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപം ലക്ഷ്യമിടുന്നു. ഇതിനായി വിദേശനിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
21 വിദേശ രാജ്യങ്ങളിൽനിന്നുള്ള സംരംഭകർ രാജ്യത്ത് മുതൽ മുടക്കിയിട്ടുണ്ട്. സേവനമേഖലയിലാണ് ശ്രദ്ധയൂന്നുന്നത്. െഎ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, പരിശീലനം, ആരോഗ്യം, ഉൗർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കാനായി. രാജ്യത്തെ ബിസിനസ് സൗഹൃദാന്തരീക്ഷത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല