സ്വന്തം ലേഖകൻ: സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് അറിയിച്ചു.
ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
പാരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന ബാച്ചിലർമാർക്ക് 50,000 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്ന് അൽ ദബ്ബൂസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിവിധ സർക്കാർ പ്രതിനിധികൾ പങ്കെടുത്ത ബാച്ചിലേഴ്‌സ് കമ്മിറ്റിയുടെ യോഗത്തിൽ വിദേശി ബാച്ചിലർമാർക്ക് വേണ്ടിയുള്ള പാർപ്പിട പദ്ധതി വേഗത്തിലാക്കുവാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
സ്വകാര്യ ഭവന നിയമ പ്രകാരം സ്വദേശി താമസ മേഖലകളിൽ വിദേശി ബാച്ചിലർമാരെ താമസിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല