1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകും. സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്.

ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശിക തൊഴിലാളികളുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.