1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2023

സ്വന്തം ലേഖകൻ: നികുതി നിയമം പരിഷ്കരിച്ച് പുതിയ കോർപറേറ്റ് നികുതി ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. “ബിസിനസ് ലാഭ നികുതി നിയമം” എന്ന പേരിലുള്ള പരിഷ്കാരം 2 ഘട്ടങ്ങളിലായി നടപ്പാക്കും. കോർപറേറ്റ് സ്ഥാപനങ്ങൾ, പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെ കുവൈത്തിൽ സ്ഥാപിതമായതോ സംയോജിപ്പിച്ചോ പ്രവർത്തിക്കുന്നവയ്ക്ക് ലാഭത്തിന്റെ 15% നികുതി ഈടാക്കാനാണ് തീരുമാനം.

വ്യക്തികൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെ ഒഴിവാക്കും. നിലവിൽ കുവൈത്തിൽ റജിസ്റ്റർ ചെയ്ത വിദേശ കമ്പനികൾക്ക് മാത്രമേ നികുതി ഈടാക്കുന്നുള്ളൂ. ഭാവിയിൽ കുവൈത്തിൽ വിപണനം നടത്തുന്ന കമ്പനികളെ കൂടി നികുതിക്കു വിധേയമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.