സ്വന്തം ലേഖകന്‍: കുവൈറ്റും ചെലവു ചുരുക്കലിന്റേയും സ്വദേശിവല്‍ക്കരണത്തിന്റേയും പാതയിലേക്ക്, പ്രവാസികള്‍ക്ക് തിരിച്ചടി. കുത്തനെ ഉയരുന്ന ചെലവുകള്‍ ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതത്വം പരിഹരിക്കുന്നിനുമായി കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുങ്ങുന്നതായാണ് സൂചന.
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്വദേശികളെ പരമാവധി നിയമിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് തൊഴില്‍ മന്ത്രികൂടിയായ ഹിന്ദ് അല്‍ സഹീബിന്റെ നിര്‍ദേശം.
നേരിട്ട് നിയമിതരായ വിദേശി സെക്രട്ടറിമാരെ പിരിച്ച് വിട്ട് പകരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ സഹകമ്പനികളോട് ആവശ്യപെട്ടിട്ടുണ്ട്. ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ പിരിച്ചു വിടാനും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പ്രാബല്യത്തില്‍ വന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ജോവി നഷ്ടമായേക്കും. വിവിധ മേഖലകളിലായി പതിനായിരക്കണക്കിന് ഇന്ത്യാക്കാരാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല