![](https://www.nrimalayalee.com/wp-content/uploads/2021/11/India-Covaxin-Bahrain-.jpg)
സ്വന്തം ലേഖകൻ: കൊവാക്സിന് കോവിഡ് കുത്തിവെപ്പ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും കുവൈത്തിലേക്ക് പ്രവേശനാനുമതി നല്കി. യാത്രക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ എല്ലാ യാത്രക്കാര്‍ക്കും കൊവാക്സിന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും പ്രവേശിക്കാം.
യാത്രക്കാര്‍ക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, കുവൈത്ത് വിമാന താവളത്തില്‍
210 വിമാനങ്ങളിലായി ഏകദേശം 23,000 പേരാണ് യാത്ര ചെയ്തത്. കുവൈത്ത് അംഗീകരിക്കാത്ത കൊവാക്സിന് സ്വീകരിച്ച യാത്രക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കാത്ത വാക്സിന് സ്വീകരിച്ച വിദേശികള്‍ക്കാണ് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് കഴിയാതിരുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായിരുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല