1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാരിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതെന്നു ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അദാൻ ആശുപത്രി സന്ദർശിക്കവെ ആണ് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്വബാഹ് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതായി അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്തികളിലാണ് കൂടുതൽ കോവിഡ് കേസുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അതെ സമയം ഒന്നിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നേരത്തെ രോഗം സ്ഥിരീകരിച്ച യൂറോപ്യൻ പൗരൻ ക്വാറന്‍റൈനില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്.

മേഖലയിലെയും ആഗോള തലത്തിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കണിശത പാലിക്കണമെന്നും ഡോ. ബാസിൽ അസ്സബാഹ് അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയും മന്ത്രിയെ അനുഗമിച്ചു. അദാൻ ആശുപത്രി വികസന പദ്ധതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.

അതിനിടെ അ​ധ്യാ​പ​ക​രോ​ട്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. പു​തി​യ വൈ​റ​സ്​ വ​ക​ഭേ​ദ​ത്തി​ൽ​നി​ന്ന്​ പ്ര​തി​രോ​ധം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണെ​ന്നും ഇ​പ്പോ​ൾ തി​ര​ക്കി​ല്ലാ​തെ ബൂ​സ്​​റ്റ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്ക്​ നേ​ര​ത്തെ ആ​ദ്യ​ഘ​ട്ട വാ​ക്​​സി​ൻ ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ മി​ക്ക​വ​ർ​ക്കും ഇ​പ്പോ​ൾ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​വു​ന്ന സ​മ​യ​പ​രി​ധി ആ​യി​ട്ടു​ണ്ട്. വൈ​റ​സ്​ വ്യാ​പ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത സെ​മ​സ്​​റ്റ​ർ മു​ത​ൽ പൂ​ർ​ണ തോ​തി​ൽ സ്​​കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.