1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2022

സ്വന്തം ലേഖകൻ: കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ രാജ്യം തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നു. കരകൗശല മേഖലയിലാണ് പ്രവാസികളായ തൊഴിലാളികളുടെ കടുത്ത ക്ഷാമം കുവൈത്ത് നേരിടുന്നത്.

കൊവിഡിന്റെ ആരംഭം മുതല്‍ ഇന്നു വരെ രാജ്യത്ത് നിന്ന് എന്നന്നേയ്ക്കുമോ അല്ലാതെയോ വിട്ടുപോയ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ സ്വകാര്യ, ഗവണ്‍മെന്റ് മേഖലകളില്‍ ജോലി ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന് പുറത്തു പോയപ്പോള്‍ താമസരേഖ കാലാവധി അവസാനിക്കുകയും തുടര്‍ന്ന് കുവൈത്തിലേക്ക് തിരികെ വരാന്‍ കഴിയാതെ പോകുകയും ചെയ്തു. എന്നാല്‍, ഈ വിഭാഗത്തില്‍ 80 ശതമാനത്തിലധികം ജീവനക്കാരും സ്വകാര്യ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ എണ്ണത്തില്‍ ക്ഷാമം ഉള്ളതിനാല്‍ ശമ്പളം വര്‍ധിക്കുമെന്നത് ഉറപ്പാണ്. 60 വയസ്സിന് മുകളിലുള്ളതും സര്‍വകലാശാല ബിരുദം ഇല്ലാത്തതുമായ പ്രവാസി തൊഴിലാളികള്‍ക്ക് ഈയിടെ പ്രതിവര്‍ഷം 750 ദിനാര്‍ അടച്ച് താമസരേഖ പുതുക്കാന്‍ (തൊഴില്‍ പെര്‍മിറ്റ്- 250 ദിനാര്‍, ഇന്‍ഷുറന്‍സ് പോളിസി- 500 ദിനാര്‍) ഉത്തരവ് ഇറക്കിയിരുന്നു.

ഈ കാലയളവില്‍ 7000 ത്തിലധികം തൊഴിലാളികളുടെ പിരിച്ചുവിടലിന് സാക്ഷ്യം വഹിച്ചു. ഇത് വിപണിയെ നേരിട്ട് ബാധിച്ചു. തൊഴിലാളികളുടെ ക്ഷാമം മൂലമുള്ള ദൗര്‍ലഭ്യം മൂലമുള്ള ദുരിതം ഇരട്ടിയാക്കി. 60 വയസ്സ് കഴിഞ്ഞ നൂറുകണക്കിന് തയ്യല്‍ക്കാര്‍ രാജ്യം വിട്ടുപോയതിനാല്‍ പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവം കണക്കിലെടുത്ത് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ നിലവിലെ തൊഴിലാളികള്‍ മതിയാകില്ല.

കുവൈത്ത് ഇപ്പോഴും ഗാര്‍ഹിക തൊഴിലാളികളെ ആകര്‍ഷിക്കുന്നില്ലെന്ന് അല്‍ ഷമ്മരി അല്‍- ജരിദയോട് പറഞ്ഞു. കുവൈറ്റും ഈ തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളും തമ്മിലുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ധാരണാപത്രങ്ങളുടെ അഭാവം ഇതിന് തെളിവാണ്.

കാരണം, ഇക്കാര്യത്തില്‍ മാസങ്ങളായി ഒന്നും നടന്നിട്ടില്ല. കുവൈത്ത് വേണ്ടാതെ മറ്റ് രാജ്യങ്ങളിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ പോകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കല്‍, ശമ്പളം കൃത്യസമയം നല്‍കല്‍, കുടിശ്ശികകള്‍ തീര്‍പ്പാക്കല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.