![](https://www.nrimalayalee.com/wp-content/uploads/2021/07/NEET-Exam-Examination-Center-Kuwait-.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ 122 ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകി. ഇന്ത്യൻ കമ്യൂണിറ്റി ഗ്രൂപ്പിെൻറ സഹായത്തോടെ ഒരുലക്ഷം രൂപ വീതമാണ് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് എത്തിച്ചത്. ഇക്കാര്യത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഗ്രൂപ്പിെൻറ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
ജൂലൈ 28ന് എംബസിയിൽ നടന്ന ഒാപൺ ഹൗസിലാണ് അംബാസഡർ സഹായം പ്രഖ്യാപിച്ചത്. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും പരിശോധിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച 560ലേറെ ഇന്ത്യക്കാരുടെ ഫയലുകൾ പഠിക്കുന്നത് ഭാരിച്ച പണിയാണ്. അർഹരായവർക്ക് തന്നെയാണ് സഹായം ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതിനാൽ സൂക്ഷ്മതയോടെയാണ് അധികൃതർ അന്വേഷണം നടത്തുന്നത്.
120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കും. ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ല, 120 ദീനാറിൽ കുറവ് ശമ്പളമുള്ള കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻപേർക്കും സഹായം ലഭിക്കും.
കുവൈത്തിലെ സഹായധന പ്രഖ്യാപനം വലിയതോതിൽ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. മറ്റു രാഷ്ട്രങ്ങളിലും പ്രവാസികൾ ഇത്തരത്തിൽ ആവശ്യം ശക്തമായി ഉന്നയിച്ചുതുടങ്ങി. കുവൈത്തിലെ ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ സന്തോഷം പ്രകടിപ്പിക്കുകയും അംബാസഡറെ അഭിനന്ദിക്കുകയും ചെയ്തതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല