1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2022

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി അധികൃതര്‍. വാക്‌സിനേഷന്‍ സ്വീകരിക്കാതെ വരുന്ന യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ, രണ്ട് ഡോസ് കുത്തിവെയ്പ് എടുത്ത കുവൈത്ത് പൗരന്മാര്‍ക്ക് രണ്ടാമത്തെ ഡോസിന് ശേഷം 9 മാസത്തിനുള്ളില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് യാത്രാ നിബന്ധനകള്‍ ലക്ഷൂകരിച്ചതിന് പിന്നാലെ കുവൈത്തിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്ക്. യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് കുവൈത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയത്. രാജ്യത്ത് എത്തിയാല്‍ ഉടനെ നടത്തുന്ന പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലാണ് ഈ ഇളവ് ലഭിക്കുക.

മാത്രമല്ല, രാജ്യത്ത് എത്തിച്ചേര്‍ന്നതിന് ശേഷമുള്ള 72 മണിക്കൂര്‍ ക്വാറന്റൈന്‍ റദ്ദാക്കിയതും യാത്രക്കാരുടെ എണ്ണം കൂട്ടി. പൗരന്മാരുടെയും താമസക്കാരുടെ യാത്രാ നിരക്ക് 10 % വരെ വര്‍ദ്ധിച്ചതായി ഫെഡറേഷന്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മന്ത്രിസഭാ തീരുമാനം നടപ്പാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചത് ഉള്‍പ്പെടെയുള്ള മറ്റ പല ഘടകങ്ങളും പൗരന്മാരുടെ യാത്രയ്ക്കുള്ള ഡിമാന്‍ഡ് കൂടാന്‍ കാരണമായതായി അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തില്‍ നിന്നുള്ള പൗരന്മാരും താമസക്കാരും കൂടുതലായും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് ഉംറ തീര്‍ഥാടനവും തുര്‍ക്കി, ദുബായ് എന്നിവിടങ്ങളിലേക്കുമാണ്. വാക്സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെയ്യാന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് ട്രാവല്‍ ഓഫിസുകള്‍ പ്രതീക്ഷിക്കുന്നു.

രാജ്യത്ത് എത്തിയ ഉടനെ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ഇളവെന്നും ടെസ്റ്റ് നടത്താത്തവരും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരുമായ യാത്രക്കാര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണമായും വാക്‌സിന്‍ എടുത്ത് കുവൈത്തിലെത്തുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏഴ് ദിവസത്തെ ക്വാറന്റൈന്‍ വലിയ ആശ്വാസമാകും.

ബൂസ്റ്റര്‍ ഡോസ് എടുത്തവരെ മാത്രമേ പൂര്‍ണമായി വാക്‌സിന്‍ എടുത്തവരായി കണക്കാക്കുകയുള്ളൂ എന്ന് നേരത്തേ ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കിയിരുന്നു. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്കാണ് ഇത് ബാധകം. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്‌സിന്‍ എടുക്കാത്തവരായാണ് പരിഗണിക്കുക.

അതേസമയം, രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം തികയാത്തവരെ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കും. അതേപോലെ, രോഗബാധയുണ്ടായി 28 ദിവസം പിന്നിടാത്തവരെയും പ്രതിരോധ ശേഷിയുള്ളവരായി കണക്കാക്കും. ഇവരുടെ ഐസൊലേഷന്‍ കാലാവധി കഴിഞ്ഞത് മുതലാണ് ഈ രീതിയില്‍ പരിഗണിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.