1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ച്​ വയസ്സിന്​ മുകളിലുള്ളവരുടെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ ഫെബ്രുവരിയിൽ നൽകും. ജനുവരി അവസാനത്തോടെ ഇവർക്ക്​ നൽകാനുള്ള വാക്​സിൻ കുവൈത്തിലെത്തിക്കുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം മുതൽ വിതരണം നടത്തും. ഇൗ​ പ്രായവിഭാഗത്തിലുള്ളവരുടെ വാക്​സിനേഷൻ രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുണ്ട്​. അഞ്ച്​ വയസ്സിന്​ മുകളിലുള്ളവർക്ക്​ ഫൈസർ വാക്​സിൻ നൽകുന്നതിന്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ അനുമതി നൽകിയതിനെ തുടർന്നാണ്​ കുവൈത്തിലും രജിസ്​ട്രേഷൻ ആരംഭിച്ചത്​. മുതിർന്നവർക്ക്​ നൽകുന്നതി​െൻറ മൂന്നിലൊന്ന്​ ഡോസിലാണ്​ കുട്ടികൾക്ക്​ നൽകുക.

ഇത്​ 90 ശതമാനം സുരക്ഷിതവും കാര്യക്ഷമവുമാണെന്ന്​ ഫൈസർ ബയോൺടെകി​െൻറ ക്ലിനിക്കൽ ട്രയൽസിൽ വ്യക്​തമായെന്ന്​ കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്ക്​ പ്രകാരം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 427,000 കുട്ടികളാണ്​ കുവൈത്തിലുള്ളത്​. രജിസ്​റ്റർ ചെയ്​ത മുതിർന്നവരുടെ കുത്തിവെപ്പ്​ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.