![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Covid-vaccine-Booster-Dose-Appointment.jpg)
സ്വന്തം ലേഖകൻ: കോവിഡ് ബൂസ്റ്റര്‍ ഡോസ് കുവൈത്തില്‍ നിര്‍ബന്ധമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്ത സ്വദേശികളെ കുവൈത്തില്‍നിന്നും പുറത്തു പോകാന്‍ അനുവദിക്കില്ല. കുവൈത്തിലേക്ക് വരുന്ന വിദേശികള്‍ നിര്‍ബന്ധമായും കോവിഡ് മൂന്നാം ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ക്കു കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ ഉന്നത വക്താവ് വെളിപ്പെടുത്തി.
ആഗോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഓമിക്രോണ്‍ കോവിഡ് പുതിയ വകഭേദത്തെ തടയുന്നതിന്റെ ഭാഗമായിട്ടാണ് ആരോഗ്യ മന്ത്രാലയം നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. കോവിഡ് എമര്‍ജന്‍സി ഉന്നത സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത വിദേശികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്.
അതേസമയം പകര്‍ച്ചവ്യാധികള്‍ക്കെതിരെ രാജ്യത്ത് ഹേര്‍ഡ് ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ പേരില്‍ ബൂസ്റ്റര്‍ ഡോസ് എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനായി വിദേശികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല