സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് മൂന്ന് തരത്തിൽ. രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കിയവർക്ക് പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുക. കോവിഡ് ബാധിച്ച് രോഗമുക്തി നേടുകയും ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തവരാണ് രണ്ടാമത്തെ വിഭാഗം.
ഇവരുടെ സർട്ടിഫിക്കറ്റിനും പച്ച നിറം തന്നെ. യാത്ര നടത്താനും തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പ്രവേശനത്തിന് ഇൗ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടും. ആദ്യ ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിന് ഒാറഞ്ച് നിറമാണ്.
മന്ന
ആപ്പ്/ വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റ് സമ്പാദിക്കാൻ കഴിയും. യാത്ര ചെയ്യുന്നതിനും സിനിമ തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനും ഭാവിയിൽ ഈ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല