സ്വന്തം ലേഖകൻ: ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് കുവൈത്തിൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഗാർഹിക പീഡന കേസുകളിൽ ആക്രമണത്തിന് ഇരയായവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം കടുപ്പിക്കുന്നത്.
ഇതിൽ ചെറിയ പരുക്ക് മുതൽ ഗുരുതര കേസുകൾ വരെയുണ്ട്. വിവാഹമോചന കേസുകളും കുറ്റകൃത്യങ്ങളും ബാലാവകാശ നിയമലംഘനങ്ങളും വർധിച്ചത് കുട്ടികളുടെ ഭാവിക്ക് ദോഷം വരുത്തുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനത്തിന് ഇരയായവരെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്നതിന് അഭയകേന്ദ്രം സ്ഥാപിക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
അതിനിടെ ഏതാനും ചില രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈത്ത് ദിനപ്പത്രമായ അല്‍ അന്‍ബാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില രാജ്യക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താതെയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല